Tuesday, February 28, 2006

ആശാന്റെ രൂപകങ്ങള്‍

ആശാന്‍ കവിതയുടെ പ്രൌഢിയെക്കുറിച്ചു പറയേണ്ടതില്ല്. ഏന്നാല്‍ നവം നവങ്ങളായ രൂപകങ്ങളെക്കൊണ്ടു ഛായാചിത്രങ്ങള്‍ രചിക്കുന്നതില്‍ ആശാനുള്ള പാടവം അന്യാദൃശമാണ്‌. ലീലയിലെ ഈ വരികള്‍ ശ്രദ്ധിക്കൂ:

മടുമലര്‍ ശിലതന്നിലന്തിമേഘ-
ക്കൊടുമുടി പറ്റിയ താര പോല്‍ വിളങ്ങി
തടമതിലഥ തന്വി നോക്കി, നോട്ടം
സ്ഫുടകിരണങ്ങള്‍ കണക്കു നീട്ടി നീട്ടി.

How the heroine is sitting on a rock strewn with flowers like the evening star on mountaneous clouds. And from that vantage point, she looks down to the valley, her gaze illumiating the valley like rays of light!

'ചിന്താവിഷ്ടയായ സീത'യില്‍ രാമനില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സീതയുടെ വിടവാങ്ങല്‍:

പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖ വിട്ടു ഞാന്‍
ഭയമറ്റു പറന്നുപോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.

While addressing Raman as her beloved,she nevertheless makes it clear that for once and all she is leaving the care of his shoulders that nested her. Now there is no fear, she can fly into the sky without a resting place on the way.


'പുഷ്പവാടി'യിലെ ചാന്ദ്രവര്‍ണ്ണന. അമ്പിളി മരക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍ തൂനിലാവു ചൊരിഞ്ഞു നില്‍പാണ്‌:

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വമ്പില്‍ തൂവിക്കൊണ്ടാകാശ വീഥിയില്‍
അമ്പിളി പൊങ്ങിനില്‍ക്കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍.

4 പിന്മൊഴികള്‍:

Blogger ഉമേഷ്::Umesh പറഞ്ഞു...

ഇന്നാണു് ഈ ബ്ലോഗു കണ്ടതു്. നന്നായിരിക്കുന്നു.

“രൂപകം” എന്നുദ്ദേശിച്ചതു് എന്താണു്? അലങ്കാരമാണെന്നു തോന്നുന്നില്ല. “കല്പന” എന്നതിനു പകരമാണോ?

6:59 PM  
Blogger കാവ്യനര്‍ത്തകി പറഞ്ഞു...

ഉമേഷ്‌,
"കവിത - രൂപകങ്ങളുടെ ഭാഷ" (Poetry - the language of metaphors) എന്നുള്ള അര്‍ഥത്തില്‍ പ്രയോഗിച്ചതാണ്‌. ഈ നിര്‍വചനം അലങ്കാരങ്ങളെയും ഉള്‍ക്കൊള്ളും എന്നു തോന്നുന്നു.

7:46 AM  
Blogger One Swallow പറഞ്ഞു...

തുമ്പപ്പൂവിലും തൂമയെഴും... അത് മുഴുവന്‍ കിട്ടാന്‍ വഴിയുണ്ടോ? ദുബായിലാണ്, പുഷ്പവാ‍ടി വരുതിയിലില്ല

12:21 AM  
Blogger [ nardnahc hsemus ] പറഞ്ഞു...

http://ml.wikisource.org/wiki/%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AA%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%BF_(%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D)

ആശാന്റെ മൊത്തം പുഷ്പവാടി ദേ ആ ലിങ്കില്‍ കിട്ടും!

2:02 AM  

Post a Comment

<< Home