Tuesday, February 28, 2006

ആശാന്റെ രൂപകങ്ങള്‍

ആശാന്‍ കവിതയുടെ പ്രൌഢിയെക്കുറിച്ചു പറയേണ്ടതില്ല്. ഏന്നാല്‍ നവം നവങ്ങളായ രൂപകങ്ങളെക്കൊണ്ടു ഛായാചിത്രങ്ങള്‍ രചിക്കുന്നതില്‍ ആശാനുള്ള പാടവം അന്യാദൃശമാണ്‌. ലീലയിലെ ഈ വരികള്‍ ശ്രദ്ധിക്കൂ:

മടുമലര്‍ ശിലതന്നിലന്തിമേഘ-
ക്കൊടുമുടി പറ്റിയ താര പോല്‍ വിളങ്ങി
തടമതിലഥ തന്വി നോക്കി, നോട്ടം
സ്ഫുടകിരണങ്ങള്‍ കണക്കു നീട്ടി നീട്ടി.

How the heroine is sitting on a rock strewn with flowers like the evening star on mountaneous clouds. And from that vantage point, she looks down to the valley, her gaze illumiating the valley like rays of light!

'ചിന്താവിഷ്ടയായ സീത'യില്‍ രാമനില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സീതയുടെ വിടവാങ്ങല്‍:

പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖ വിട്ടു ഞാന്‍
ഭയമറ്റു പറന്നുപോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.

While addressing Raman as her beloved,she nevertheless makes it clear that for once and all she is leaving the care of his shoulders that nested her. Now there is no fear, she can fly into the sky without a resting place on the way.


'പുഷ്പവാടി'യിലെ ചാന്ദ്രവര്‍ണ്ണന. അമ്പിളി മരക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍ തൂനിലാവു ചൊരിഞ്ഞു നില്‍പാണ്‌:

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വമ്പില്‍ തൂവിക്കൊണ്ടാകാശ വീഥിയില്‍
അമ്പിളി പൊങ്ങിനില്‍ക്കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍.

Saturday, February 18, 2006

അവളിറങ്ങുമ്പോള്‍

പ്രണയമെന്‍ വാതില്‍ കടന്നു പോകുന്നതിതാദ്യമായല്ലയെന്നാലും ചാരേ,
ഇത്രമേല്‍ മന്ദമായായാസമറ്റതായിന്നു വരേക്കുമുണ്ടായതില്ല

താനേയിരുട്ടില്‍ പരതുകയാണിന്നു, ശരിയല്ല ചെയ്തതു, തെറ്റു തന്നെ
നീ പോകും വേളയിലൊറ്റപ്പെടലിന്റെ മുങ്ങാക്കയത്തില്‍ ഞാനാണ്ടു പോകും

ദൂരെ മേഘങ്ങള്‍ കറുക്കുന്നൊരാകാശം, പേലവമോഹമാണെന്‍ പ്രണയം;
കൃത്യമായുന്നം പിഴക്കാതെയിന്നതെന്‍ നീറും ഹൃദയത്തിലാഞ്ഞിറങ്ങും

നീ പോകും വേളയിലൊറ്റപ്പെടലിന്റെ മുങ്ങാക്കയത്തില്‍ ഞാനാണ്ടു പോകും

കാര്‍കൂന്തലില്‍ മയില്‍പ്പീലി, പച്ചക്കല്ലിന്റെ കമ്മല്‍, വളക്കിലുക്കം,
നീയറിയില്ലയെന്നാലുമിന്നെന്‍ കണ്ണില്‍ കടലിന്‍ തിരയിളക്കം

ഓര്‍മ്മയെത്തുന്നില്ലെനിക്കു നേരം, പ്രേമമേ നീയെന്നെയോമനിച്ചു
നീ പോകും വേളയിലൊറ്റപ്പെടലിന്റെ മുങ്ങാക്കയത്തില്‍ ഞാനാണ്ടു പോകും

കുന്നിന്‍ ചെരിവില്‍ വിടരും പൂക്കള്‍, മെല്ലെയൊഴുകും നദി,തങ്ങളില്‍ പേര്‍ത്തും കലമ്പി
രസിക്കും വണ്ടിന്‍ കൂട്ടം, ഞാന്‍ നേരമറിഞ്ഞതില്ല;നിന്നൊടൊത്തന്നു കഴിഞ്ഞ നാളില്‍

നിമിഷങ്ങള്‍ ദുഖമറിഞ്ഞു പോയി; ബന്ധങ്ങളെല്ലാം മുറിഞ്ഞു പോയി,
ഞാനൊരു ചങ്ങമ്പുഴ പ്രണയം പോലെ വിലപിക്കും ഗാനമായി

നീ പോകും വേളയിലൊറ്റപ്പെടലിന്റെ മുങ്ങാക്കയത്തില്‍ ഞാനാണ്ടു പോകും

നീയില്ലയെങ്കില്‍ ഞാനെന്തു ചെയ്യുമെന്നു നീയെന്നെയോര്‍മപ്പെടുത്തും,
തന്നൊടു തന്നെ സംസാരിച്ചിരിക്കുവാനെന്നെ നീ പാകപ്പെടുത്തും പിന്നെ

കൊച്ചിയില്‍, കൊല്ലത്തു, കാട്ടില്‍, മേട്ടില്‍, നിന്നെ ഞാന്‍ തേടുമെന്നാലുമിന്ന്,
എന്നെ പിരിഞ്ഞു നീ പോക വേണം; നിന്നെയിനി ഞാന്‍ കിനാവുകളില്‍,
ആകാശ വീഥിയില്‍, പുല്ലിന്‍ മേട്ടില്‍; എന്റെ ഹ്രുദയത്തില്‍ കണ്ടു മുട്ടും

നീ പോകും വേളയിലൊറ്റപ്പെടലിന്റെ മുങ്ങാക്കയത്തില്‍ ഞാനാണ്ടു പോകും.

- Bob Dylan (Independent translation)

Wednesday, February 08, 2006

അവസാനത്തെ സായാഹ്നം

മറ്റൊരു രാത്രി, വിദൂരസ്ഥമര്‍മ്മരം;
യുദ്ധത്തിലേക്കു നീങ്ങുന്നതാം തീവണ്ടി.
വായിക്കും ഹാര്‍പ്സിക്കോര്‍ഡില്‍ നിന്നു കണ്മുന
നീട്ടിയവള്‍ നില്‍ക്കും പ്ലാറ്റ്ഫൊര്‍മിലെക്കയാള്‍.

കണ്ണാടിയില്‍ സ്വയം കാണുന്ന പോല്‍, പ്രതിബിംബിച്ചു
കാണായവളുടെയംഗലാവണ്യത്തിലവന്റെ യൌവനം,
നോവു പുരണ്ട്‌; ഓരോ സ്വരത്തിലും കാമ്യമായ്‌, ദീപ്തമായ്‌.

പെട്ടെന്നു രൂപം മുറിഞ്ഞവള്‍ നിന്നു പോയ്‌,
എന്തെന്നറിയാതെ, നീങ്ങും ജനാലക്കല്‍,
നെഞ്ചിന്‍ പെരുമ്പറക്കൊട്ടിന്നു കാതോര്‍ത്ത്‌.

വാദ്യം നിലച്ചു, ചെറുകാറ്റു വീശിയുള്ളില്‍,
വിചിത്രമജ്ഞാതം നിന്നൂ നിലക്കണ്ണാടിയിലൊരു മൃഗകങ്കാളം.

- Rainer Maria Rilke

(റില്‍ക്കെയുടെ ഒരു പ്രസിദ്ധ രചന. ഒന്നാം ലോകമഹായുദ്ധകാലത്തെ ഒരു വേര്‍പാടിന്റെ ദൃശ്യം.)

I like this piece especilally for its poise and multilinear description. First stanza is in third person and shows the soldier looking out of the train watching his beloved. Seconed stanza is in his view point, whereas third stanza depicts her point. And the last stanza is mixed, the first line shows him in the train, and the next her, back in her room and looking at the image of doom in the mirror.

Friday, February 03, 2006

നിത്യകന്യകയെത്തേടി

That makes me think about the pursuit of the muse... and who else in Malayalam would qualify for the relentless pursuit than P.Kunchiraaman Nair? (I am not forgetting Changampuzha - the very pseudonym kaavyanarthaki is his memory)

പി.ക്ക്‌ ജീവിതം മുഴുവന്‍ നിത്യകന്യകയെത്തേടിയുള്ള യാത്രയാണ്‌. വയലിന്റെ പച്ചയില്‍, ഓണപ്പൂവിന്റെ കണ്ണില്‍, വഴിയില്‍ കണ്ട ഗ്രാമീണപെണ്‍കൊടിയില്‍ കവി അവളെത്തേടുന്നു. കാണാതിരുന്നാല്‍ പരിഭവിക്കുന്നു:

അത്രമേല്‍ പ്രാണനും പ്രാണനായ്നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ?

And life happens in between. Did the poet really thought much about other beings incuding his wives? All of them are chance happenings. Only one pursuit. And the inevitable parting.

കാല്‍ത്തളിര്‍ വെച്ചു നീള്‍വയല്‍ വഴി
നീ വരുന്ന വരമ്പുകള്‍,
കാതരമേതോ മൂകവൈദ്യുത-
വീചി പായും ധമനികള്‍,
മാഞ്ഞുപോകുമീ രാവിലേകയായ്‌
നീ വരില്ലിനിയെങ്കിലും

Think O.N.V paid right homage to P. when he wrote these lines:

പേരാറിനെ, പ്രേമവിഭ്രാന്തിയാല്‍ കേഴു-
മീരാധയെ പിന്തിരിഞ്ഞൊന്നു നോക്കാതെ
നിന്റെ പുല്ലാങ്കുഴലീ മുളംകാടിന്റെ
നെഞ്ചത്തെറിഞ്ഞു നീ മിണ്ടാതെ പോയിതോ?

Wednesday, February 01, 2006

കക്കാട്‌ - നഷ്ടവിസ്മയങ്ങളുടെ കവി

വളരെക്കാലം മുന്‍പാണ്‌, കക്കാടിന്റെ ചൈത്രം എന്ന കവിത മാത്രുഭൂമി ഓണപ്പതിപ്പില്‍ വരുന്നത്‌.

ഇന്നലെ ചൈത്രം പിറന്നുവെന്നോ സഖേ
കൊന്നയും വാകയും പൂത്തുവെന്നോ
മാവില്‍ കനകം കനത്തുവെന്നൊ
കാവിലിളംകാറ്റിളകിയെന്നോ

And then the poem goes on exclaiming how the spring arrives without us knwoing a bit and it ends with a profound insight on life:

ചൈത്രത്തില്‍ വന്നു പിറന്നു നാമെങ്കിലും
ചൈത്രമിതേവരെ കണ്ടതില്ല
കാനനഭംഗികള്‍ കണ്ടതില്ല
കാതരമല്ലൊ നമുക്കു കാലം

How we never catch the beauty of life and the deafening pace of life ensures we always remain so.